കോഴിക്കോട് വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; പതിനൊന്ന് ആഡംബര കാറുകള്‍ കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് വര്‍ക്ക് ഷോപ്പിന് തീപിടിച്ചു. തീപിടുത്തത്തില്‍ പതിനൊന്ന് ആഡംബര കാറുകളാണ് കത്തി നശിച്ചത്. ബെന്‍സ് കാറുകളാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വര്‍ക്ക്ഷോപ്പില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികള്‍ കുന്ദമംഗലം പോലീസ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.

അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന വര്‍ക്ക്‌ഷോപ്പിനാണ് തീപിടിച്ചത്.

Exit mobile version