റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണത്തിന്റെ കുതിപ്പ്; പവന് 34,400 രൂപയായി, 15 ദിവസത്തിനുള്ളില്‍ വര്‍ധിച്ചത് 1000 രൂപ

റെക്കര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണത്തിന്റെ വിലയില്‍ വന്‍ കുതിപ്പ്. പവന് 34,400 രൂപയായിരിക്കുകയാണ്. 4,300 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം പവന് 34,000 രൂപയില്‍ എത്തിയിരുന്നു. മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍നിന്ന് 15 ദിവസംകൊണ്ട് 1000 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണ്ണ വിലയില്‍ മാറ്റം വരുന്നത്. എംസിഎക്സില്‍ ജൂണിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 46,800 രൂപ നിലവാരത്തിലെത്തി.

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ്ണ വില ഉയരുന്നത്.

Exit mobile version