നേരത്തെ മോഷണം നടന്ന വീട്ടില്‍ വീണ്ടും മോഷണ ശ്രമം; ഇത്തവണ ജനല്‍ക്കമ്പി അറുത്ത് വീട്ടമ്മയുടെ മാലപൊട്ടിക്കാനും കമ്മല്‍ ഊരിയെടുക്കാനും ശ്രമം

വീണ്ടുമൊരു കവര്‍ച്ചാശ്രമം നടന്നതിന്റെ ഞെട്ടലിലാണ് കിഴക്കമ്പലം മോളേല്‍ക്കുരിശിനു സമീപം പന്തപ്ലാക്കല്‍ പിഎംമാത്യുവും വീട്ടുകാരും.

കിഴക്കമ്പലം: വീണ്ടുമൊരു കവര്‍ച്ചാശ്രമം നടന്നതിന്റെ ഞെട്ടലിലാണ് കിഴക്കമ്പലം മോളേല്‍ക്കുരിശിനു സമീപം പന്തപ്ലാക്കല്‍ പിഎംമാത്യുവും വീട്ടുകാരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷണം നടന്ന ഈ വീട്ടില്‍ കഴിഞ്ഞദിവസം വീണ്ടും മോഷണശ്രമം. വീട്ടിലെ ജനല്‍ കമ്പിയറുത്താണ് വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1നായിരുന്നു സംഭവം.

മുന്‍വശത്തെ ജനലിന്റെ കമ്പിയറുത്ത് അകത്തു കടന്ന മോഷ്ടാവ് മുറിയില്‍ കൊച്ചുമക്കളോടൊപ്പം ഉറങ്ങിക്കിടന്ന ലീലാമ്മയെ ആക്രമിക്കുകയായിരുന്നു. മാല പൊട്ടിക്കാനും, കമ്മല്‍ ഊരി എടുക്കാനും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അടുക്കളവാതില്‍ വഴി മോഷ്ടാവ് രക്ഷപ്പെട്ടു.

സംഭവത്തില്‍ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുന്നത്തുനാട് പോലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു. 2007ല്‍ വീട്ടിലെ അലമാര കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണവും, ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളും കള്ളന്‍ മോഷ്ടിച്ചിരുന്നു.

Exit mobile version