സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 2076 പേര്‍ക്കെതിരെ ഇന്ന് കേസ് എടുത്തു

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 2076 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. അതെസമയം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ഇക്കാര്യം വ്യക്തമാക്കി നിര്‍ദ്ദേശം നല്‍കി.

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്‌കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.

വില്‍പ്പനയ്ക്കുളള മാസ്‌കുകള്‍ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വിവിധ വ്യക്തികളും സംഘടനകളും പോലീസിന് കൈമാറിയ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണ ചെയ്യുമെന്നും പോലീസ് മേധാവി അറിയിച്ചു.

Exit mobile version