പരിശുദ്ധ മാസത്തിൽ മനസിനെ അറിയാം, നിയന്ത്രണത്തിലാക്കാം; പരിശീലിക്കാം മൈൻഡ്ഫുൾനെസ്

ലോക്ക് ഡൗണിനിടെ എത്തിയ പരിശുദ്ധ റംസാൻ മാസത്തെ ആശങ്കയോടെയല്ലാതെ കാണാൻ നമുക്ക് പരിശീലിക്കാം. മറ്റൊന്നും ചെയ്യാനില്ലാതെ വീടിനകത്ത് കഴിഞ്ഞുകൂടേണ്ടി വരുമ്പോൾ പലതരം സംഘർഷത്തിലേക്ക് മനസ് സഞ്ചരിച്ചേക്കാം. ഇത്തരത്തിൽ മനസിന്റെ പലവിധത്തിലുള്ള സഞ്ചാരത്തെ സന്മാർഗ്ഗത്തിലേക്ക് കടിഞ്ഞാണില്ലാതെ തന്നെ പിടിച്ചുകെട്ടാൻ സഹായിക്കുന്ന ധ്യാന രീതികളുണ്ട്. ഇവ പരിശീലിച്ച് മാനസികാരോഗ്യത്തെ വളർത്തി, കൂടുതൽ സ്വസ്ഥമായ ജീവിതത്തിലേക്ക് ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും നമുക്ക് ചുവടുവെയ്ക്കാനാകും. ഇത്തരത്തിൽ ഓരോ നിമിഷവും സന്തുഷ്ടിയുടേതാക്കാൻ ആഗ്രഹിക്കുന്നവർക്ക് ‘മൈൻഡ്ഫുൾനെസ്’ എന്ന ധ്യാന രീതിയിലൂടെ ആ സ്വപ്‌നം സാക്ഷാത്കരിക്കാൻ സാധിക്കും.

ശ്വസനത്തിൽ ശ്രദ്ധിച്ചുകൊണ്ട് ശ്രദ്ധാപൂർണതയും വൈകാരിക നിയന്ത്രണശേഷിയും സ്വായത്തമാക്കുകയും അതുവഴി കരുണാർദ്രതയും അവധാനതയും കൂട്ടുന്ന, സ്വമേധയാ നമുക്ക് നടത്താനാകുന്ന ധ്യാനനിഷ്ഠമായ ആത്മപരിശോധനയാണ് മൈൻഡ്ഫുൾനെസ്. ശ്വാസത്തിലാണ് എല്ലാമിരിക്കുന്നത് എന്നത് ബുദ്ധന്റെ കാലത്തേയുള്ള തിരിച്ചറിവാണ്. ഈ നൂറ്റാണ്ടിന്റെ ഭാഷ മസ്തിഷ്‌ക ഭാഷയാണെന്ന് പറയാം. അതുകൊണ്ടുതന്നെ മൈൻഡ്ഫുൾനെസ് പരിശീലനത്തിലൂടെ മസ്തിഷ്‌കപ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ക്രമീകരിക്കാനുമാകും.

ക്ഷമാശീലം, യാഥാർത്ഥ്യബോധം, കരുണാർദ്രത, സമാധാനമനസ്‌കത, പുതുമകളോടുള്ള ആഭിമുഖ്യം, ദുർവാശി ഇല്ലായ്മ, തന്മയീഭാവം ഇവയൊക്കെ വേണ്ട തോതിൽ ചേരുമ്പോഴാണ് മനസ് ധ്യാനത്തിന്റെ ഭാഗമായി മൈൻഡ്ഫുൾനെസിൽ എത്തുന്നത്. മൈൻഡ്ഫുൾനെസ് പരിശീലിക്കുന്നവരിൽ വൈകാരിക നിയന്ത്രണശേഷി കൂടും.’മൈന്‍ഡ്ഫുള്‍നെസ്’ എന്നാല്‍ പായുന്ന മനസ്സിനെ പിടിച്ചുകെട്ടുക എന്നതിനേക്കാൾ ഉപരിയായി അതിന്റെ സാന്നിധ്യത്തെ അറിയുകയാണ്.

മൈൻഡ്ഫുൾനെസ് ബുദ്ധ സംസ്‌കാരത്തിലെ സതിയിൽ നിന്നും സെൻ, വിപസ്സനാ, പരമ്പരാഗത ടിബറ്റൻ തുടങ്ങിയ വിവിധ ധ്യാന രീതികളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു ധ്യാന മാർഗ്ഗമാണ്. ഈ രീതിയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയും ലോകമെമ്പാടും പ്രചാരണം ലഭിക്കുന്നതിൽ വലിയ സംഭാവന ചെയ്യുകയും ചെയ്ത പ്രമുഖരാണ് സെൻ ഗുരുവായ തിക് ഞ്യാട് ഹാൻ, ഹെർബെർട് ബെൻസൻ, ജോൻ കബാട് സിൻ, റിച്ചാർഡ് ജെ ഡേവിഡ്‌സൺ തുടങ്ങിയവർ.

തൊഴിൽപരമായ മാനസികസമ്മർദം ഒഴിവാക്കാനും ഇതുവഴി ജീവിത ശൈലീരോഗങ്ങളിൽ നിന്ന് മുക്തരാകുന്നതിനും മൈൻഡ്ഫുൾനെസ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉത്കണ്ഠ, മാനസികസമ്മർദം എന്നിവയ്ക്കും അതുകാരണം ഉണ്ടാകുന്ന ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകൾക്കും മൈൻഡ്ഫുൾനെസ് പരിശീലിക്കുന്നത് വലിയ മാറ്റം കൊണ്ടുവരാറുണ്ട്. കുട്ടികൾക്കും ശ്രദ്ധാപൂർണമായ ജീവിതത്തിലേക്കും കരുണയും ആർദ്രതയുമുള്ള സ്വഭാവശീലങ്ങളിലേക്കും മൈൻഡ്ഫുൾനെസ് വഴിതുറക്കുന്നുണ്ട്. അസ്വസ്ഥത, ഉത്കണ്ഠ, ദേഷ്യം, വിഷാദാത്മകത തുടങ്ങിയ അവസ്ഥകളിൽ അമിഗ്ഡലയെന്ന മസ്തിഷ്‌ക ഭാഗങ്ങളിലെ പ്രവർത്തനം ത്വരിതപ്പെടുന്നു. എന്നാൽ ശ്രദ്ധാപൂർണമായ മൈൻഡ്ഫുൾനെസ് ധ്യാനപരിശീലനങ്ങളിലൂടെ ഇത് ഗുണപരമായ അവസ്ഥയിലേക്ക് മാറ്റാനാവും.

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളും ജീവിതാനുഭവങ്ങളും പുതിയ മസ്തിഷ്‌കകോശങ്ങൾ രൂപംകൊള്ളുന്നതിനും അവ മറ്റു കോശങ്ങളുമായി ബന്ധപ്പെട്ട് സ്വാധീനശേഷി കൈവരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രതിഭാസം ന്യൂറോ പ്‌ളാസ്റ്റിസിറ്റി എന്നാണ് അറിയപ്പെടുന്നത്. അനുഭവങ്ങൾക്കനുസരിച്ച് മസ്തിഷ്‌കത്തിലും മാറ്റങ്ങൾ സംഭവിക്കാം. മസ്തിഷ്‌കം മാറ്റത്തിന് വിധേയമല്ല എന്ന മുൻധാരണയിൽ നിന്ന് വ്യത്യസ്തമാണ് ഈ കണ്ടെത്തൽ. മൈൻഡ്ഫുൾനെസ് എന്ന പരിശീലനപദ്ധതി ഇത്തരം വ്യക്തിഗതമായ മസ്തിഷ്‌കമാറ്റത്തിന് പിന്നിൽ നിർണായകമാവാറുണ്ടെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.

മൈൻഡ്ഫുൾനെസ് പരിശീലനത്തിനായി സമയം കണ്ടെത്തുന്നവർക്ക് സഹായകരമാവുകയാണ് ലിറ്റിൽബുദ്ധാസ് ആൽക്കെമിയുടെ വെൽനെസ് മെഡിറ്റേഷൻ ക്ലാസുകൾ. ധ്യാനത്തിലൂടെ മനസിനെ ശാന്തമാക്കുന്ന മൈൻഡ്ഫുൾനെസ് എന്ന രീതിക്ക് ലോകമെമ്പാടും ആരാധകരുണ്ട്.

മനസിനെ ശാന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിലിരുന്നുകൊണ്ടു തന്നെ സൗജന്യമായി തന്നെ സിസ്‌കോ വെബെക്‌സ് ആപ്പിലൂടെ ‘റീ ഡിസൈൻ യുവർ ലൈഫ്’ എന്ന അഞ്ചുദിവസത്തെ മൈൻഡ്ഫുൾനെസ് വർക്ക് ഷോപ്പിൽ നമുക്ക് പങ്കുചേരാം. മേയ് 12 മുതൽ 16 വരെയാണ് ആപ്പിലൂടെ ഈ ക്ലാസ് ലഭ്യമാവുക. പിന്നീട് മേയ് 18 മുതൽ 22 വരെ ഇതേ വിഷയത്തിൽ മറ്റൊരു മൈൻഡ്ഫുൾ വർക്ക് ഷോപ്പും ഡോ. സ്മിത നൽകുന്നുണ്ട്.

ലവ് യുവർ സെൽഫ് ഹീൽ യുവർ ലൈഫ് ട്രെയിനിങിൽ ഇന്റർനാഷണലി സെർട്ടിഫൈഡ് ആന്റ് ലൈസൻസഡ് ഫെസിലിറ്റേറ്റർ ആണ് ഡോ. സ്മിത സുബ്രം. എൻഎൽപി പ്രാക്ടീഷണറും മോട്ടിവേഷണൽ സ്പീക്കറും ലൈഫ് കോച്ചുമായ ഇവർ ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി ട്രെയിനിങ് ക്ലാസുകൾ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും നിരവധി സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി സ്വന്തമാക്കിയ ഡോ. സ്മിത കേരളാ അഗ്രിക്കൾച്ചർ സർവകാലാശാലയിലും കാലിക്കറ്റ് സർവകലാശാലയിലും കേരള വർമ്മ കോളേജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബന്ധപ്പെടുക: +971 585965733, +91 9846889775

Exit mobile version