നീല റേഷന്‍ കാര്‍ഡുകള്‍ക്ക് മെയ് 8 മുതല്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യും; വെള്ള കാര്‍ഡുകള്‍ക്ക് മെയ് 15 മുതല്‍

തിരുവന്തപുരം: മുന്‍ഗണന ഇതര വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് (നീല കാര്‍ഡുകള്‍ക്ക്) സൗജന്യ പലവ്യജ്ഞന കിറ്റുകള്‍ മെയ് 8 മുതല്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം കണക്കാക്കിയാണ് കിറ്റ് വിതരണം.

മെയ് എട്ടിന് പൂജ്യത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കുക. മെയ് 9ന് 1, മെയ് 11ന് 2,3, മെയ് 12ന് 4,5, മെയ് 13ന് 6,7, മെയ് 14ന് 8,9 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മെയ് 15 മുതലാണ് വെള്ള കാര്‍ഡുകള്‍ക്ക് കിറ്റ് വിതരണം ചെയ്യുക.

മുന്‍ഗണന ഇതര വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ മെയ്, ജൂണ്‍ മാസങ്ങളില്‍ കാര്‍ഡിന് 10 കിലോ അരി വീതം അധികമായി ലഭിക്കും. കിലോയ്ക്ക് 15 രൂപ നിരക്കിലായിരിക്കും വിതരണം.

Exit mobile version