സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ റേഷൻ കടകൾ വഴി സൗജന്യമായി നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 16നകം കിറ്റുവിതരണം പൂർത്തിയാക്കും.

ജൂൺ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്.

ഈ മാസം 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ മഞ്ഞ കാർഡ് ഉടമകൾക്ക് (എഎവൈ), ഓഗസ്റ്റ് നാല് മുതൽ ഏഴ് വരെ പിങ്ക് കാർഡുകാർക്ക് (പിഎച്ച്എച്ച്), ഒൻപത് മുതൽ 12 വരെ നീല കാർഡുകാർക്കും (എൻപിഎസ്) 13 – 16 വരെ വെള്ള കാർഡുകാർക്കുമാണ് കിറ്റുവിതരണം.

Exit mobile version