ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി

ആദ്യമായി റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടൻ മണികണ്ഠൻ ആചാരി. റേഷൻ കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ചിത്രം സഹിതം പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്.

‘അങ്ങനെ എന്റെ അവകാശമായ, അനുവദനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു. സന്തോഷം’.-റേഷൻ കടയിൽ നിന്നുള്ള ചിത്രത്തിനൊപ്പം മണികണ്ഠൻ ആചാരി കുറിച്ചു.

നേരത്തെ എന്താ റേഷൻ കിട്ടാതിരുന്നത്? എന്നായിരുന്നു ചിത്രം കണ്ട പ്രേക്ഷകന്റെ സംശയം. പുതിയ വീട്ടിലേയ്ക്കുള്ള കാർഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവ് ആയിട്ടുള്ളൂ എന്നാണ് മണികണ്ഠൻ മറുപടി നൽകി

Exit mobile version