പ്രവാസികളുടെ മടക്കയാത്ര; വിമാനത്താവളങ്ങളില്‍ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചു; ചുമതല ഡിഐജിമാര്‍ക്ക്

കൊച്ചി: പ്രവാസികള്‍ മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ ഡിഐജി തലത്തിലുള്ള ഉദ്യോഗസ്ഥരെ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡും നെടുമ്പാശ്ശേരിയില്‍ കൊച്ചി റേഞ്ച് ഡിഐജി മഹേഷ് കുമാര്‍ കാളിരാജും കരിപ്പൂരില്‍ തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രനുമാണ് പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുമതല കണ്ണൂര്‍ ഡിഐജി കെ സേതുരാമനാണ്. കൊച്ചി തുറമുഖത്തിന്റെ ചുമതല കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറേയ്ക്കാണ്. വനിതകള്‍ ഉള്‍പ്പെടെ ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ തങ്ങളുടെ അധികാരപരിധിയില്‍ നിന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version