മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1727 പേര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 1727 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും.

അതെസമയം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് 3397 പേര്‍ക്കെതിരെ കേസെടുത്തു. 3519 പേരാണ് ഇന്ന് അറസ്റ്റിലായത്. 2365 വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 69, 55, 40
തിരുവനന്തപുരം റൂറല്‍ – 435, 458, 246
കൊല്ലം സിറ്റി – 336, 362, 242
കൊല്ലം റൂറല്‍ – 282, 285, 263
പത്തനംതിട്ട – 430, 450, 388
ആലപ്പുഴ- 79, 129, 50
കോട്ടയം – 79, 81, 31
ഇടുക്കി – 207, 118, 86
എറണാകുളം സിറ്റി – 39, 57, 16
എറണാകുളം റൂറല്‍ – 156, 130, 89
തൃശൂര്‍ സിറ്റി – 263, 306, 326
തൃശൂര്‍ റൂറല്‍ – 134, 157, 94
പാലക്കാട് – 130, 181, 79
മലപ്പുറം – 130, 207, 103
കോഴിക്കോട് സിറ്റി – 106, 106, 103
കോഴിക്കോട് റൂറല്‍ – 89, 23, 48
വയനാട് – 63, 11, 32
കണ്ണൂര്‍ – 355, 360, 118
കാസര്‍ഗോഡ് – 15, 43, 11

Exit mobile version