അമ്മയും ആറുമാസവും അഞ്ച് വയസും പ്രായമായ കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍, കുട്ടികളുടെ മരണം വിഷം ഉള്ളില്‍ ചെന്ന്

മാത്തൂര്‍: അമ്മയും രണ്ട് കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് വയസുള്ളതും ആറ് മാസം മാത്രം പ്രായമായ കുഞ്ഞും കൂടിയാണ് മരണപ്പെട്ടത്. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), ഇവരുടെ രണ്ടുമക്കളായ ആഗ്‌നേഷ് (5), ആത്മേയ (ആറുമാസം) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച ഒരുമണിയോടെയാണ് സംഭവം. കൃഷ്ണകുമാരി വീടിനുള്ളിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലും മൂത്തകുട്ടി ആഗ്‌നേഷ് കട്ടിലിലും ഇളയകുട്ടി തൊട്ടിലിലും മരിച്ചനിലയിലായിരുന്നു. രണ്ടുകുട്ടികളും വിഷം ഉള്ളില്‍ചെന്ന് മരിച്ചതായാണ് വിവരം. കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ് മഹേഷ്. രാവിലെ ജോലിക്കുപോയി ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും അവശ നിലയില്‍ കണ്ടത്.

ഉടന്‍ കുഴല്‍മന്ദത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. വീടിനുള്ളില്‍നിന്ന് ജ്യൂസിന്റെ കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Exit mobile version