കൊവിഡ്: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് 954 പേര്‍ക്കെതിരെ കേസ് എടുത്തു

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് 954 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകിട്ട് നാല് മണി വരെയുള്ള കണക്കാണിത്. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഇന്നുമുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഇന്നലെ പോലീസ് ഉത്തരവിറങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം ലഘിച്ചവര്‍ക്കെതിരെ കേസെടുത്തത്.

നിയമം ലംഘിച്ചവര്‍ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കും. വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.

Exit mobile version