കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

ഒറ്റപ്പാലം: കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഒറ്റപ്പാലം ലക്കിടിയിലെ കൊവിഡ് കെയര്‍ സെന്ററിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിനിയായ യുവതി കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ സണ്‍ഷെയ്ഡില്‍ കുടുങ്ങുകയായിരുന്നു.

സണ്‍ഷെയ്ഡില്‍ നിന്നും യുവതിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. ഏപ്രില്‍ 27നാണ് ഷൊര്‍ണൂരില്‍ നിന്നും ഇവരെ കൊവിഡ് കെയര്‍ സെന്ററിലെത്തിച്ചത്.

സണ്‍ഷെയ്ഡില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിശമമന സേനയെത്തി രക്ഷപ്പെടുത്തി. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version