ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4576 പേര്‍ക്കെതിരെ കേസെടുത്തു; 2905 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച 4576 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. 4440 പേര്‍ അറസ്റ്റിലായി എന്നും 2905 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു.

ലോക്ക് ഡൗണ്‍ ഇളവ് ലഭിച്ചതിന് പിന്നാലെ ആളുകള്‍ കൂട്ടമായി ഇറങ്ങുന്ന അവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ പോലീസ് ശക്തമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡിലും കമ്പോളങ്ങളിലും രണ്ട് ദിവസമായി വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്.

ഇക്കാര്യത്തില്‍ പോലീസും ജില്ലാ ഭരണകൂടവും ശക്തമായി തന്നെ ഇടപെടണം. കൃത്യമായി സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 223, 203, 193
തിരുവനന്തപുരം റൂറല്‍ – 539, 546, 328
കൊല്ലം സിറ്റി – 332, 341, 227
കൊല്ലം റൂറല്‍ – 303, 302, 272
പത്തനംതിട്ട – 465, 476, 397
ആലപ്പുഴ- 179, 184, 105
കോട്ടയം – 321, 346, 80
ഇടുക്കി – 331, 143, 147
എറണാകുളം സിറ്റി – 127, 145, 66
എറണാകുളം റൂറല്‍ – 219, 159, 91
തൃശൂര്‍ സിറ്റി – 278, 330, 208
തൃശൂര്‍ റൂറല്‍ – 337, 379, 160
പാലക്കാട് – 296, 316, 210
മലപ്പുറം – 147, 217, 112
കോഴിക്കോട് സിറ്റി – 83, 77, 77
കോഴിക്കോട് റൂറല്‍ – 86, 24, 43
വയനാട് – 85, 15, 66
കണ്ണൂര്‍ – 193, 197, 110
കാസര്‍ഗോഡ് – 32, 40, 13

Exit mobile version