‘അല്ലാഹു പറഞ്ഞത് നമ്മള്‍ കൊടുക്കുന്നത് ആരും അറിയരുത്’: ഓട്ടോ ഓടിച്ച് മിച്ചം പിടിച്ചതില്‍ നിന്നും സഹജീവികള്‍ക്ക് താങ്ങായി ഓട്ടോക്കാരന്‍

തൃശ്ശൂര്‍: ലോക്ക് ഡൗണിലും സഹജീവി സ്‌നേഹത്തിന് കുറവൊന്നുമില്ല, തങ്ങളാല്‍ ആവുന്ന സഹായങ്ങള്‍ അവശ്യക്കാരിലേക്ക് എത്തിക്കുന്നവരുണ്ട്. അങ്ങനെ ഒരു ഓട്ടോക്കാരനാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഓട്ടോ ഓടിച്ച് കിട്ടുന്ന ചെറിയ വരുമാനത്തില്‍ നിന്നും മാറ്റിവച്ചതുകൊണ്ട് സഹജീവികള്‍ക്ക് താങ്ങായിരിക്കുകയാണ് ഈ വലിയ മനുഷ്യന്‍. സഹജീവിക്ക് തന്നാലാവുന്നത് ചെയ്യണമെന്ന് കരുതുകയും അതാരും അറിയരുതന്ന് പറയുകയും ചെയ്യുകയാണ് ആ വലിയ മനുഷ്യന്‍.

തന്റെ വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള പച്ചക്കറികള്‍ വാങ്ങി നല്‍കിയാണ് ഈ ഓട്ടോക്കാരന്‍ മനസ്സുകള്‍ കീഴടക്കുന്നത്. അല്ലാഹു നമ്മോട് പറഞ്ഞത് നമ്മള്‍ കൊടുക്കുന്നത് ആരും അറിയരുത് എന്നാണെന്നും അദ്ദേഹം പറയുന്നു.
ഓട്ടോക്കാരന്റെ സല്‍പ്രവൃത്തിയുടെ വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്. വീഡിയോ എടുക്കുന്നത് പോലും അദ്ദേഹം തടയുന്നുണ്ട്.

ആരും മറ്റുള്ളവന്റെ നന്‍മയെ അംഗീകരിക്കാത്ത ഈ സമയത്ത് നല്ല മനുഷ്യരുടെ നന്മയെ ലോകത്തിന് പരിചയപ്പെടുത്തിയ ആ ചെറുപ്പക്കാരന്റെ ഹൃദയ വിശാലതയെയും അഭിനന്ദിക്കുകയാണ് എല്ലാവരും.

Exit mobile version