മന്ത്രി കെടി ജലീലിന്റെ ഇടപെടലില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ 23 സെന്ററുകളിലും; ദുരിതത്തിലായ കോച്ചിംഗ് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ആശ്വാസ നടപടി

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ഇടപെടലില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ 23 സെന്ററുകളിലേയ്ക്കും വ്യാപിപ്പിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ദുരിതത്തിലായ കോച്ചിംഗ് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസകരമായ നടപടി കൂടിയാണ്. പരിമിത സംവിധാനം ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികളെ സഹായിച്ച് കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള 23 യുവജന പരിശീലന കേന്ദ്രങ്ങള്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെട്ടന്ന് അടയ്ക്കുകയായിരുന്നു.

ശേഷം മൂന്നു ബാച്ചുകളിലായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് കൊടുങ്ങല്ലൂര്‍ കേന്ദ്രങ്ങളില്‍ മാത്രം ഓണ്‍ലൈനായി ക്ലാസുകള്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ലഭിക്കാതെ വതാളത്തിലാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി കെടി ജലീലിന്റെ ഇടപെടലും. മന്ത്രിയുടെ നിര്‍ദേശ പ്രകാരം 23 സെന്ററുകളിലേയ്ക്കും ക്ലാസ് വ്യാപിപ്പിക്കുകയായിരുന്നു.

പ്രിന്‍സിപ്പള്‍മാര്‍ ഓരോ ദിവസവും പിറ്റേ ദിവസത്തേക്ക് പഠിച്ചിരിക്കേണ്ട വിഷയങ്ങള്‍ ഫാക്കല്‍റ്റികളുമായി ചര്‍ച്ച ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. എന്നും 10.30 മുതല്‍ പരീക്ഷയാണ്, ഒരു മണിക്കൂര്‍ പരീക്ഷ, അതിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തര സൂചിക നല്‍കും. അവര്‍ തന്നെ മ്യൂല്യ നിര്‍ണ്ണയം നടത്തി മാര്‍ക്ക് അറിയിക്കും. സംശയ നിവാരണത്തിനായി പ്രിന്‍സിപ്പളും ഫാക്കല്‍റ്റികളും ലഭ്യമായിരിക്കും ടെക്‌നിക്കല്‍ സഹായത്തിനു സ്റ്റാഫും. ഇതെല്ലാം വീടുകളിലിരുന്നാണ് ചെയ്യുന്നത്. പ്രിന്‍സിപ്പള്‍മാര്‍ പത്ത് മണി മുതല്‍ 11 മണി വരെയും വൈകുന്നേരം 4 മുതല്‍ അഞ്ചു വരേയും വിവരങ്ങള്‍ ഡയറക്ടര്‍ ഡോ. മൊയ്തീന്‍ കുട്ടിയെ അറിയിക്കും.

സിസി എംഐ ഫാക്കല്‍റ്റികള്‍ സൗജന്യമായാണ് ഈ സേവനം ചെയ്യുന്നത് എംപാനല്‍ ചെയ്ത ഫാക്കല്‍റ്റികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് ഹോണറേറിയം ഉണ്ടാകില്ലങ്കിലും അവരെല്ലാം സന്തോഷം പരിമിത വിഭവങ്ങളും സൗകര്യവും ഉപയോഗിച്ച് പരിശീലനം മുന്നോട്ടു കൊണ്ടുപോകാന്‍ സഹകരിക്കുകയാണെന്ന് ന്യൂനപക്ഷ വകുപ്പ് ഡോ. മൊയ്തീന്‍ കുട്ടി അറിയിച്ചു.

അസാപ്പ് പോലയോ മറ്റു ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റി സംവിധാനങ്ങളൊ ഇല്ലാത്തതിനാല്‍ ഉള്ള വിഭവവും സൗകര്യവും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ്. കൊവിഡ് കാലത്ത് പെട്ടന്ന് ലോക്ക് ഡൗണ്‍ പ്രാഖ്യാപിച്ചെങ്കിലും കുടിശിക അടക്കം മുഴുവന്‍ തുകയും ഫാക്കല്‍റ്റികള്‍ക്ക് കൊടുക്കാനായിരുന്നു തീരുമാനം. ഇതിനുപുറമെ, സിസി എംവൈ സബ് സെന്ററുകളിലേക്കും ക്ലാസുകള്‍ വ്യാപിപ്പിക്കാനുള്ള പരിപാടിയിലാണ് അധികൃതര്‍. ന്യൂനപക്ഷ ഡയറക്ടറേറ്റ് പഠിതാക്കളില്‍ നല്ലൊരു ശതമാനവും പെണ്‍കുട്ടികളായതിനാല്‍ കൊവിഡ് കാലത്ത് ചിട്ടവരുവാന്‍ ഈ വ്യവസ്ഥ ഉപകരിക്കുന്നുണ്ടെന്നാണ് വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള അഭിപ്രായം.

Exit mobile version