‘അകാലത്തില്‍ വിട്ടു പിരിഞ്ഞ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി നേതാവ് രാജേഷിന്റെ വേര്‍പാടിന് ഏഴ് വര്‍ഷം’; പഴയകാല യാത്രയുടെ ചിത്രം പങ്കുവെച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി ടിവി രാജേഷ്

കണ്ണൂര്‍: വിദ്യാര്‍ത്ഥി പ്രവര്‍ത്തന കാലത്തെ പ്രിയപ്പെട്ട കൂട്ടുകാരനെ ഓര്‍മ്മിച്ച് ടിവി രാജേഷ് എംഎല്‍എ. അകാലത്തില്‍ പൊലിഞ്ഞ ടെക്‌നോസ് എന്നറിയപ്പെടുന്ന എൻജിനീയറിങ് വിദ്യാർത്ഥി നേതാവും പ്രിയ സുഹൃത്തുമായിരുന്ന രാജേഷ് വിടപറഞ്ഞിട്ട് ഏഴ് വര്‍ഷം പിന്നിടുന്നു. ഈ ഓര്‍മ്മനാള്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഹൃദയം തൊടുന്ന കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. “ എം ടെക്കിന് കുസാറ്റില്‍ പഠിക്കുമ്പോള്‍ ആണ് ഗുരുതരമായ അസുഖം രാജേഷിന് പിടിപ്പെട്ടത്. ശ്രീചിത്രയിലായിരുന്നു ചികില്‍സ.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറിയായിരുന്ന ഷബീർ ഇന്ന് വാട്സ്ആപ്പിൽ SFIക്കാലത്തെ പഴയ ഫോട്ടോ അയച്ച് തന്നു. കാലിക്കറ്റ് യൂണി.യൂണിയൻ ചെയർമാനായിരുന്ന ഡോ.സജീഷും ഷെബീറും ടെക്നോസും ഞാനും നടത്തിയ ഒരു യാത്രയുടെ ഫോട്ടോ. ടെക്നോസ് എന്ന് ഞങ്ങൾ സ്നേഹത്തോടെ വിളിച്ച സ: രാജേഷ് ഓർമ്മയായിട്ട് 7 വർഷമാകുന്നു. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു പൊതു വേദിയുണ്ടാക്കാൻ 2003ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എഞ്ചനീയറിങ്ങ് വിദ്യാർത്ഥികളുടെ യോഗം ചേർന്നു.ടെക്നോസ് എന്ന സംഘടന അങ്ങനെ പിറവിയെടുത്തു. സംഘടനയുടെ ആദ്യ ചെയർമാൻ NIT വിദ്യാർത്ഥിയും SFI കോഴിക്കോട് Dc അംഗവുമായ രാജേഷ് ആയിരുന്നു.

തൃശൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ S.R.നിതേഷ് കൺവീനറും…ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ 50 ലധികം എൻജിനീയറിങ് കോളേജുകളിൽ ടെക്നോസ് യൂണിറ്റുകൾ രൂപീകൃതമായി. ആദ്യ സംസ്ഥാന കലോൽസവം കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ ആ അധ്യയന വർഷം അതിഗംഭീരമായി നടത്തി. എഞ്ചിനീയറിങ്ങ് മേഖലയിൽ നിന്നും രാജേഷും നിതേഷും വൈകാതെ SFI സംസ്ഥാന കമ്മിറ്റിയിലെത്തി ..SFI സംസ്ഥാന കമ്മറ്റി നിർദ്ദേശിച്ച കാര്യങ്ങളൊക്കെ ഞങ്ങളപ്പോലും അതിശയിപ്പിക്കുന്ന വിധത്തിലായിരുന്ന ഇരുവരും നിർവ്വഹിച്ചത്.മികച്ച പ്രാസംഗികൻ, ആരേയും തന്നിലേക്ക് അടുപ്പിക്കുന്ന പ്രകൃതം, സഖാക്കളോടുള്ള അതിരറ്റ സ്നേഹം ഇങ്ങനെ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ അതിവേഗം പ്രിയപ്പെട്ടവനായി രാജേഷ് മാറി. ക്രമേണ രാജേഷിന് ടെക്നോസ് എന്ന വിളിപ്പേരായി.

2005 ഒക്ടോബറിൽ SFl യിൽ നിന്ന് ഒഴിഞ്ഞെങ്കിലും രാജേഷുമായുള്ള സൗഹൃദം SFl ക്കാലത്തെന്നതു പൊലെ തുടർന്നു..പലപ്പോഴും തിരുവനന്തപുരം യാത്രയ്ക്കിടയിൽ അങ്കമാലിയിൽ ഇറങ്ങുകയും രാജേഷിന്റെ നായത്തോടിലെ വീട്ടിലെത്തുകയും ചെയ്യുമായിരുന്നു. അനുജൻ രതീഷും SFlയിൽ സജീവമായിരുന്നു. എം.ടെക്കിന് കുസാറ്റിൽ പഠിക്കുമ്പോൾ ആണ് ഗുരുതരമായ അസുഖം രാജേഷിന് പിടിപ്പെട്ടത്.ശ്രീചിത്രയിലായിരുന്നു ചികിൽസ.

വൈകാതെ സക്രിയമായ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നായിരുന്നു ഞങ്ങൾ എല്ലാം പ്രതീക്ഷിച്ചത്. മാരകമായ അസുഖം വേഗത്തിൽ തന്നെ സഖാവിനെ കീഴ്പ്പെടുത്തി. ഈ ഏപ്രിൽ ഇരുപത്തി ഏഴാം തീയതിക്ക് ടെക്‌നോസ് നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഏഴു വർഷം ആകും. പ്രിയ സഖാവിന്റ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ എന്ന് കുറിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറിയായിരുന്ന ഷബീര്‍ ഇന്ന് വാട്‌സ്ആപ്പില്‍ SFIക്കാലത്തെ പഴയ ഫോട്ടോ അയച്ച് തന്നു. കാലിക്കറ്റ് യൂണി.യൂണിയന്‍ ചെയര്‍മാനായിരുന്ന ഡോ.സജീഷും ഷെബീറും ടെക്‌നോസും ഞാനും നടത്തിയ ഒരു യാത്രയുടെ ഫോട്ടോ. ടെക്‌നോസ് എന്ന് ഞങ്ങള്‍ സ്‌നേഹത്തോടെ വിളിച്ച സ: രാജേഷ് ഓര്‍മ്മയായിട്ട് 7 വര്‍ഷമാകുന്നു. എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു പൊതു വേദിയുണ്ടാക്കാന്‍ 2003ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എഞ്ചനീയറിങ്ങ് വിദ്യാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു.ടെക്‌നോസ് എന്ന സംഘടന അങ്ങനെ പിറവിയെടുത്തു. സംഘടനയുടെ ആദ്യ ചെയര്‍മാന്‍ NIT വിദ്യാര്‍ത്ഥിയും SFI കോഴിക്കോട് Dc അംഗവുമായ രാജേഷ് ആയിരുന്നു. തൃശൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ S.R.നിതേഷ് കണ്‍വീനറും…ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ 50 ലധികം എന്‍ജിനീയറിങ് കോളേജുകളില്‍ ടെക്‌നോസ് യൂണിറ്റുകള്‍ രൂപീകൃതമായി.

ആദ്യ സംസ്ഥാന കലോല്‍സവം കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ ആ അധ്യയന വര്‍ഷം അതിഗംഭീരമായി നടത്തി. എഞ്ചിനീയറിങ്ങ് മേഖലയില്‍ നിന്നും രാജേഷും നിതേഷും വൈകാതെ SFI സംസ്ഥാന കമ്മിറ്റിയിലെത്തി ..SFI സംസ്ഥാന കമ്മറ്റി നിര്‍ദ്ദേശിച്ച കാര്യങ്ങളൊക്കെ ഞങ്ങളപ്പോലും അതിശയിപ്പിക്കുന്ന വിധത്തിലായിരുന്ന ഇരുവരും നിര്‍വ്വഹിച്ചത്.മികച്ച പ്രാസംഗികന്‍, ആരേയും തന്നിലേക്ക് അടുപ്പിക്കുന്ന പ്രകൃതം, സഖാക്കളോടുള്ള അതിരറ്റ സ്‌നേഹം ഇങ്ങനെ ഞങ്ങളുടെ എല്ലാവരുടെയും മനസ്സില്‍ അതിവേഗം പ്രിയപ്പെട്ടവനായി രാജേഷ് മാറി. ക്രമേണ രാജേഷിന് ടെക്‌നോസ് എന്ന വിളിപ്പേരായി. 2005 ഒക്ടോബറില്‍ SFl യില്‍ നിന്ന് ഒഴിഞ്ഞെങ്കിലും രാജേഷുമായുള്ള സൗഹൃദം SFl ക്കാലത്തെന്നതു പൊലെ തുടര്‍ന്നു..പലപ്പോഴും തിരുവനന്തപുരം യാത്രയ്ക്കിടയില്‍ അങ്കമാലിയില്‍ ഇറങ്ങുകയും രാജേഷിന്റെ നായത്തോടിലെ വീട്ടിലെത്തുകയും ചെയ്യുമായിരുന്നു.

അനുജന്‍ രതീഷും SFlയില്‍ സജീവമായിരുന്നു. എം.ടെക്കിന് കുസാറ്റില്‍ പഠിക്കുമ്പോള്‍ ആണ് ഗുരുതരമായ അസുഖം രാജേഷിന് പിടിപ്പെട്ടത്.ശ്രീചിത്രയിലായിരുന്നു ചികില്‍സ. വൈകാതെ സക്രിയമായ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നായിരുന്നു ഞങ്ങള്‍ എല്ലാം പ്രതീക്ഷിച്ചത്. മാരകമായ അസുഖം വേഗത്തില്‍ തന്നെ സഖാവിനെ കീഴ്‌പ്പെടുത്തി. ഈ ഏപ്രില്‍ ഇരുപത്തി ഏഴാം തീയതിക്ക് ടെക്നോസ് നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഏഴു വര്‍ഷം ആകും. പ്രിയ സഖാവിന്റ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍

Exit mobile version