ഫുട്‌ബോള്‍ വാങ്ങാന്‍ കരുതിവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി: അവ്യുക്തും അനുക്തിനും ഫുട്‌ബോള്‍ സമ്മാനിച്ച് ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി

ഗുരുവായൂര്‍: ഫുട്‌ബോള്‍ വാങ്ങാന്‍ കരുതിവച്ച പണം കോവിഡിനെതിരായ പോരാട്ടത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സഹോദരങ്ങള്‍.

പുത്തമ്പല്ലി തലാപ്പുള്ളി ഷൈജുവിന്റെ മക്കളായ അവ്യുക്തും അനുക്തുമാണ് മാതൃകയായ സഹോദരങ്ങള്‍. ഫുട്‌ബോള്‍ വാങ്ങാന്‍ ഒരുക്കൂട്ടിവച്ചിരുന്നതും ഒബിസി സ്‌കോളര്‍ഷിപ്പും വിഷുകൈനീട്ടവും എല്ലാം ചേര്‍ത്താണ് ഇരുവരും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

അതേസമയം, അനുക്തിനും അവ്യുക്തിനും ഗുരുവായൂര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഫുട്‌ബോള്‍ സമ്മാനിച്ചു. അക്കാദമി സെക്രട്ടറി സി സുമേഷ് ഇവരുടെ വീട്ടിലെത്തി ഫുട്‌ബോള്‍ സമ്മാനിച്ചു. മാത്രമല്ല കുട്ടികള്‍ക്ക് അക്കാദമിയുടെ ഫുട്‌ബോള്‍ പരിശീലന ക്യാമ്പില്‍ ചേര്‍ന്ന് പരിശീലനം നേടാനും അവസരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
അവ്യുക്തും അനുക്തും ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജിഎസ്എ ഭാരവാഹികള്‍ സമ്മാനവുമായി വീട്ടിലെത്തിയത്.

Exit mobile version