ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2256 പേര്‍ അറസ്റ്റില്‍; 1640 വാഹനങ്ങള്‍ പിടിച്ചെടുത്തു

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2271 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് പോലീസ്. 2256 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇന്ന് 1640 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു.

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍.
(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 63, 59, 39
തിരുവനന്തപുരം റൂറല്‍ – 384, 383, 277
കൊല്ലം സിറ്റി – 236, 236, 203
കൊല്ലം റൂറല്‍ – 218, 220, 211
പത്തനംതിട്ട – 228, 228, 193
ആലപ്പുഴ- 54, 63, 32
കോട്ടയം – 36, 60, 7
ഇടുക്കി – 122, 52, 25
എറണാകുളം സിറ്റി – 71, 81, 57
എറണാകുളം റൂറല്‍ – 153, 116, 78
തൃശൂര്‍ സിറ്റി – 106, 135, 82
തൃശൂര്‍ റൂറല്‍ – 108, 125, 76
പാലക്കാട് – 76, 104, 59
മലപ്പുറം – 66, 109, 51
കോഴിക്കോട് സിറ്റി – 75, 75, 71
കോഴിക്കോട് റൂറല്‍ – 60, 65, 28
വയനാട് – 70, 11, 53
കണ്ണൂര്‍ – 126, 126, 92
കാസര്‍ഗോഡ് – 19, 8, 6

Exit mobile version