‘ഇതാവണമെടാ കളക്ടര്‍’; താന്തോണിതുരുത്തിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി തനിച്ച് തോണിയിലെത്തിയ കളക്ടര്‍ സുഹാസിനെ അഭിനന്ദിച്ച് മമ്മൂട്ടിയും രഞ്ജി പണിക്കറും

കൊച്ചി: കൊറോണയെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണില്‍ കഴിയുമ്പോള്‍ പട്ടിണിയില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങളുമായി തോണിയില്‍ എത്തിയ എറണാകുളം കളക്ടര്‍ സുഹാസിന്റെ ചിത്രമടക്കം മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞിരുന്നു. ഇപ്പോഴിതാ കളക്ടറെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമാതാരങ്ങളായ മമ്മൂട്ടിയും രഞ്ജി പണിക്കറും.

താന്തോണിതുരുത്തിലേക്കാണ് ഭക്ഷ്യധാന്യങ്ങളുമായി കളക്ടര്‍ വഞ്ചിയിലെത്തിയത്. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയും രഞ്ജി പണിക്കറും കളക്ടറെ അഭിനന്ദിച്ചത്. കളക്ടര്‍ വള്ളത്തിലിരിക്കുന്ന ചിത്രം ഫേസ്ബുക്കിലിട്ട് രണ്‍ജി പണിക്കര്‍ ‘ദി കിങ്’ എന്ന സിനിമയിലെ ഡയലോഗ് പോലെ കുറിച്ചു.

”രാജ്യം യുദ്ധം ചെയ്യാനിറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് സുഹാസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ കളക്ടറുടെ തോണിയാത്ര. ഇതാവണമെടാ കളക്ടര്‍. സെന്‍സ്, സെന്‍സിബിലിറ്റി, സെന്‍സിറ്റിവിറ്റി…സുഹാസ്” എന്നാണ് രഞ്ജി പണിക്കര്‍ കുറിച്ചത്.

രഞ്ജി പണിക്കറിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ പ്രശംസ. ബുധനാഴ്ചയാണ് 17 ഇന അവശ്യവസ്തു കിറ്റുമായി കളക്ടര്‍ ഇവിടെയെത്തിയത്.

രഞ്ജി പണിക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടര്‍ ശ്രീ സുഹാസ് ഐ. എ.എസ്.
ഓററപ്പെട്ട തുരുത്തി ലേയ്ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടര്‍..sense ..sensibility..sensitivity..Suhas..

Exit mobile version