വിവരങ്ങളുടെ അന്തിമ അവകാശം പൗരന് തന്നെ; ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പ്; സ്പ്രിംഗ്ലർ കരാർ വിവരം പുറത്തുവിട്ട് സർക്കാർ

തിരുവനന്തപുരം: പ്രതിപക്ഷം ഏറെ വിവാദമുയർത്തിയ സ്പ്രിംഗ്ലർ വിവാദത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. സ്പ്രിംഗ്ലർ കരാർ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടാണ് സർക്കാർ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. ഏപ്രിൽ 2 നാണ് കരാർ ഒപ്പിട്ടത്. കരാർ കാലാവധി സെപ്തംബർ 24 വരെയാണ്.

കരാർ സംബന്ധിച്ച് സ്പ്രിംഗ്ലർ ഐടി സെക്രട്ടറിക്ക് അയച്ച വിശദീകരണ കത്തും സർക്കാർ പുറത്തുവിട്ടു. ഏപ്രിൽ 12 നാണ് വിശദീകരണ കത്ത് നൽകിയത്.

വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് കരാറിൽ സ്പ്രിംഗ്ലർ ഉറപ്പുനൽകിയിട്ടുണ്ട്. വിവരങ്ങളുടെ അന്തിമ അവകാശം പൗരന് തന്നെയായിരിക്കുമെന്നും സ്പ്രിംഗ്ലർ വ്യക്തമാക്കുന്നു. നേരത്തെ സ്പ്രിംഗ്ലർ കരാറിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷ വിമർശനത്തിൽ സർക്കാർ ഉത്തരം നൽകാതിരുന്നതും വിമർശകർ ആയുധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടത്.

Exit mobile version