അതിര്‍ത്തിയില്‍ തടഞ്ഞ ബാംഗ്ലൂരില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി; മുത്തങ്ങ ചെക്പോസ്റ്റിലൂടെ പോകാം

മുത്തങ്ങ: മുത്തങ്ങ ചെക്പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി ലഭിച്ചു.
ബാംഗ്ലൂരില്‍ നിന്നും വയനാട് വഴി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് 9 മാസം ഗര്‍ഭിണിയായ തലശേരി സ്വദേശിനി ഷിജിലയെ തടഞ്ഞത്. മുത്തങ്ങ ചെക്പോസ്റ്റ് വഴി കടത്തി വിടാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മുഖ്യമന്ത്രി ഇടപ്പെട്ടാണ് യുവതിക്ക് അതിര്‍ത്തി കടക്കാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ കൂടെയുള്ളവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. കണ്ണൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം പ്രകാരമായിരിക്കും അതിര്‍ത്തി തുറന്ന് കൊടുത്ത് ഇവരെ കടത്തി വിടുകയെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞു.

Exit mobile version