തൃശ്ശൂരില്‍ നാല് കൊവിഡ് രോഗികളുടെ ഫലം നെഗറ്റീവ്; ചികിത്സയില്‍ ഉള്ളത് രണ്ട് പേര്‍ മാത്രം, വൈറസില്‍ നിന്നും മുക്തമാകാന്‍ ഒരുങ്ങി സാംസ്‌കാരിക നഗരി

തൃശ്ശൂര്‍: കൊറോണ വൈറസില്‍ നിന്നും മുക്തമാവുകയാണ് സാംസ്‌കാരിക നഗരിയായ തൃശ്ശൂര്‍. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാലു പേരുടെ പരിശോധനാ ഫലം ഇപ്പോള്‍ നെഗറ്റീവ് ആയിരിക്കുകയാണ്. മാള സ്വദേശിയായ സൂറത്തിലെ വസ്ത്രവ്യാപാരിയുടെ മകള്‍, വിദേശത്ത് നിന്നെത്തിയ ചാലക്കുടി സ്വദേശി, നിസാമുദ്ദീനില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി, ഫ്രാന്‍സില്‍ നിന്നെത്തിയ തൃശൂര്‍ പൂങ്കുന്നം സ്വദേശി എനനിവരുട ഫലമാണ് നെഗറ്റീവായത്.

ഇവരെ അടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. തൃശ്ശൂരില്‍ ഇനി കൊവിഡ് പൊസീറ്റീവായി ചികിത്സയിലുളളത് രണ്ടു പേര്‍ മാത്രമാണ്. ആകെ 13 പേരാണ് ഇതുവരെ ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നത്. ഇതോടെ വൈറസ് മുക്തമാവുകയാണ് തൃശ്ശൂര്‍.

കോട്ടയത്ത് ഇന്ന് ലഭിച്ച 20 സാമ്പിള്‍ ഫലങ്ങളും നെഗറ്റീവാണ്. മൂന്ന് പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജില്ലയിലും ഇന്ന് ലഭിച്ച 30 ഫലങ്ങളും നെഗറ്റീവാണ്.

Exit mobile version