ആശ്വാസം; സമൂഹ വ്യാപനം സംശയിച്ചിരുന്ന പോത്തന്‍കോട് ആശങ്കയൊഴിഞ്ഞുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് സമൂഹ വ്യാപനം നടന്നുവെന്ന് സംശയിച്ചിരുന്ന തിരുവനന്തപുരം പോത്തന്‍കോട് ആശങ്കയൊഴിഞ്ഞുവെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍. പരിശോധിച്ച എല്ലാ ആളുകളുടേയും ഫലം നെഗറ്റീവായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ആ മേഖലയാകെ ആശങ്കയിലായത്. വിവാഹം, മരണം, മതപരമായ ചടങ്ങുകള്‍ തുടങ്ങി എല്ലാ ചടങ്ങുകളിലും അബ്ദുള്‍ അസീസ് പങ്കെടുത്തിരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമായത്.

ഇദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നിരിക്കാനുള്ള സാധ്യത ഉള്ളത് കൊണ്ട് 215 പേരുടെ സാമ്പിളുകളാണ് ഈ മേഖലയില്‍ നിന്നും പരിശോധിച്ചത്. എന്നാല്‍ ഇതെല്ലാം നെഗറ്റീവായത് ആശങ്ക ഒരു പരിധി വരെ ഒഴിവാക്കുന്നുണ്ട്. കിട്ടാനുണ്ടായിരുന്ന 61 ഫലം കൂടി നെഗറ്റീവ് ആണെന്ന് തെളിഞ്ഞതോടെ പോത്തന്‍കോട് നിന്ന് ആശങ്ക ഒഴിഞ്ഞത്.

അസീസിന്റെ കുടുംബാംഗങ്ങള്‍ക്ക് രോഗമില്ലെന്ന് ആദ്യമേ കണ്ടെത്തി. അതെസമയം അസീസിന്റെ വൈറസ് ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല.

Exit mobile version