സൗജന്യ പാല്‍ ഇനി വീട്ടുമുറ്റത്ത്: പോഷണം പദ്ധതിക്ക് തുടക്കം

കൊച്ചി: കൊവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി പാല്‍ എത്തിക്കുന്ന പദ്ധതിയ്ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചു. നെസ് ലെ കമ്പനിയുമായി സഹകരിച്ച് *പോഷണം* എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. റെഡി ടു ഡ്രിങ്ക് മില്‍ക്ക് പാക്കറ്റുകളാണ് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന കുടുംബങ്ങളിലെത്തിക്കുക.

മുതിര്‍ന്ന പൗരന്‍മാര്‍, രോഗികള്‍, കുട്ടികള്‍, പട്ടിക വര്‍ഗ കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് ലോക് ഡൗണ്‍ ദിവസങ്ങളില്‍ റെഡി ടു ഡ്രിങ്ക് പാല്‍ പാക്കറ്റുകള്‍ എത്തിക്കുക. തൃക്കാക്കര നഗരസഭ ചെയര്‍ പഴ്‌സണ്‍ ഉഷ പ്രവീണിന് പാല്‍ പാക്കറ്റുകള്‍ കൈമാറി പദ്ധതിക്ക് ഇന്ന് തുടക്കമിട്ടു. സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായാണ് നെസ് ലെ ഇതില്‍ സഹകരിക്കുന്നത്.

പോഷണം പദ്ധതിയ്ക്ക് തുടക്കമിട്ട കാര്യം എറണാകുളം കളക്ടര്‍ എസ് സുഹാസാണ് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

പോഷണം – പാല്‍ വിതരണ പദ്ധതിക്ക് തുടക്കം

കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് സൗജന്യമായി പാല്‍ എത്തിക്കുന്ന പദ്ധതിയ്ക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചു.

നെസ് ലെ കമ്പനിയുമായി സഹകരിച്ച് *പോഷണം* എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. റെഡി ടു ഡ്രിങ്ക് മില്‍ക്ക് പാക്കറ്റുകളാണ് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന കുടുംബങ്ങളിലെത്തിക്കുക.

മുതിര്‍ന്ന പൗരന്‍മാര്‍, രോഗികള്‍, കുട്ടികള്‍, പട്ടിക വര്‍ഗ കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് ലോക് ഡൗണ്‍ ദിവസങ്ങളില്‍ റെഡി ടു ഡ്രിങ്ക് പാല്‍ പാക്കറ്റുകള്‍ എത്തിക്കുക.

തൃക്കാക്കര നഗരസഭ ചെയര്‍ പഴ്‌സണ്‍ ഉഷ പ്രവീണിന് പാല്‍ പാക്കറ്റുകള്‍ കൈമാറി പദ്ധതിക്ക് ഇന്ന് തുടക്കമിട്ടു. സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായാണ് നെസ് ലെ ഇതില്‍ സഹകരിക്കുന്നത്.

Exit mobile version