കൊവിഡ് 19: പത്തനംതിട്ടയില്‍ നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീടിന് നേരെ ആക്രമണം. കോന്നി തണ്ണിത്തോട്ടിലാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് വന്ന പെണ്‍കുട്ടി നിരീക്ഷണത്തിലായിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

Exit mobile version