‘ആചാരങ്ങളെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ ഭാഗമായാണ് കറുപ്പ് വസ്ത്രമണിഞ്ഞ് സഭയില്‍ വന്നത്’; പ്രതികരണവുമായി പിസി ജോര്‍ജ്

പിസി ജോര്‍ജ് എംഎല്‍എയും ഒ രാജഗോപാല്‍ എംഎല്‍എയും ഇന്ന് രാവിലെ സഭ ചേര്‍ന്നപ്പോള്‍ കറുപ്പ് വസ്ത്രമണിഞ്ഞാണ് നിയമസഭയില്‍ എത്തിയത്

തിരുവനന്തപുരം: ഇന്ന് സഭയില്‍ കറുപ്പ് വസ്ത്രം ധരിച്ച് വന്നത് വിശ്വാസ സംരക്ഷണത്തിനായാണെന്ന്  എംഎല്‍എ പിസി ജോര്‍ജ്. ഹൈന്ദവ-ക്രൈസ്തവ-ഇസ്ലാം മതവിശ്വാസികളുടെ ആചാരങ്ങളെ തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടത്തിന്റെ ഭാഗമായാണ് കറുപ്പ് വസ്ത്രമണിഞ്ഞ് സഭയില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ഒരു മതത്തിന്റെ മാത്രം കാര്യമല്ല. ആചാരങ്ങളെയും മതവിശ്വാസങ്ങളെയും തകര്‍ക്കാന്‍ ആര് ഇറങ്ങിയാലും ശക്തമായി പോരാടുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആരൊക്കെ സഹകരിക്കുമോ, അവരെയൊക്കെ സഹകരിപ്പിച്ച് പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിസി ജോര്‍ജ് എംഎല്‍എയും ഒ രാജഗോപാല്‍ എംഎല്‍എയും ഇന്ന് രാവിലെ സഭ ചേര്‍ന്നപ്പോള്‍ കറുപ്പ് വസ്ത്രമണിഞ്ഞാണ് നിയമസഭയില്‍ എത്തിയത്.

Exit mobile version