കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു, പരിക്കേറ്റ അധ്യാപികയെ രക്ഷപ്പെടുത്താതെ മുങ്ങി കാര്‍ ഡ്രൈവര്‍

ഷൈനിയുടെ ഒന്‍പത് വാരിയെല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്

ചെങ്ങന്നൂര്‍: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂള്‍ അധ്യാപികയെ കാര്‍ ഇടിച്ച് വീഴ്ത്തി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഷൈനി ദാനിയേലിനെ(45) രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ കാര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് മുങ്ങി.

ഇന്നലെ രാവിലെ 8.30 ഓടെ ആലക്കാവ് ദേവിക്ഷേത്രത്തിന് മുന്‍പിലൂടെ ഹോണ്ടാ ആക്ടീവാ സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ പുറകില്‍ നിന്നും വന്ന കാര്‍ ഷൈനിയെ ഇടിച്ച് വീഴുത്തുകയായിരുന്നു. ഇവരുടെ ശരീരത്തില്‍ കൂടി കയറി ഇറങ്ങിയ കാര്‍ സമീപത്തുള്ള അംഗന്‍വാടിയുടെ മതില്‍ ഇടിച്ച് തകര്‍ത്താണ് നിന്നത്.പരിക്കേറ്റ് വീണ് കിടന്ന ടീച്ചറെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ വാഹനമോടിച്ചയാള്‍ കടന്നു കളഞ്ഞു.

ഷൈനിയുടെ ഒന്‍പത് വാരിയെല്ലുകള്‍ക്ക് ഒടിവ് ഭവിച്ചിട്ടുണ്ട്. കൂടാതെ ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇവരെ തിരുവല്ലായിലെ സ്വകാര്യമെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തുരിത്തിമേല്‍ കീരിക്കല്‍ മാത്യൂവിന്റെ ഭാര്യയാണ് ഷൈനി ദാനിയേല്‍. നോര്‍ത്ത് എല്‍ പി സ്‌കൂളിലെ അദ്ധ്യാപികയാണ്.

Exit mobile version