ലോക്ക് ഡൗണ്‍: ഒരു മാസത്തേക്ക് സൗജന്യ ബ്രോഡ്ബാന്റ് സേവനം വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായവുമായി ബിഎസ്എന്‍എല്‍. വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്റ് സേവനം സൗജന്യമായി നല്‍കും. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരു മാസത്തേക്ക് അഞ്ച് ജിബി ഡേറ്റയാണ് നല്‍കുക. നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജന് ഇക്കാര്യം അറിയിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതെസമയം സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ ഏഴ് പേര്‍, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 295 പേര്‍ക്ക് രോഗം സ്ഥരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് എത്തിയവരാണ്. ഒരാള്‍ ഗുജറാത്തില്‍ നിന്ന് എത്തിയതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version