നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ബിഎസ്എന്‍എല്‍ സൗജന്യ ‘സിം’ നല്‍കും

തിരുവനന്തപുരം: വിദേശത്ത് നിന്നും തിരിച്ചുവരുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബിഎസ്എല്‍എല്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വിദേശത്ത് നിന്നും തിരിച്ചുവരുന്നവര്‍ക്ക്, ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്തുന്നതിനായിട്ടാണ് സൗജന്യമായി സിം നല്‍കുന്നത്.

നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര് അറിയിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version