സാലറി ചാലഞ്ചില്‍ പങ്കുചേര്‍ന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ; ഒരു മാസത്തെ ശമ്പളം നല്‍കും

തിരുവനന്തപുരം: കൊവിഡ് 19 ന്റെ വ്യാപനത്തെയും മറ്റും പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പോട്ട് വെച്ച സാലറി ചാലഞ്ചില്‍ പങ്കുചേര്‍ന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. തന്റെ ഒരു മാസത്തെ സാലറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സാലറി ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിലാക്കിയ കൊറോണ വൈറസില്‍ നിന്നും നമ്മള്‍ അതിജീവിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസവും നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം സംഭാവന ചെയ്തിരുന്നു.

നാനാ വിഭാഗങ്ങളില്‍ നിന്നുമാണ് കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകള്‍ എത്തുന്നത്. പ്രമുഖരും വ്യവസായികളും ഉള്‍പ്പടെ കോടികളും ലക്ഷങ്ങളുമാണ് സംഭാവന ചെയ്യുന്നത്. സാലറി ചാലഞ്ചിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

#covid19 #breakthechain

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എന്റെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

STAY HOME ..STAY SAFE ..നമ്മള്‍ അതിജീവിക്കും…

Exit mobile version