പുകവലിക്കുന്നവരില്‍ കൊവിഡ് രോഗം വരാനുള്ള സാധ്യത കൂടുതലാണോ? ഡോക്ടര്‍ വിശദീകരിക്കുന്നു

കൊച്ചി: പുക വലിക്കുന്നവരില്‍ കൊവിഡ് 19 വൈറസ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് പുകവലിക്കുന്നവരില്‍ രോഗം പടരാനുള്ള സാധ്യത കൂടുന്നത്. ഇക്കാര്യം വിശദീകരിക്കുകയാണ് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാട്.

??രണ്ടു രീതിയിലാണ് പുകവലിയും കൊവിഡ്19 രോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്.

1?? പുകവലി കാരണം തന്നെ രോഗം പടരാനുള്ള സാധ്യത കൂടുന്നു

2?? രോഗം പിടിപെട്ടുകഴിഞ്ഞാല്‍ അത് സങ്കീര്‍ണമാകാനുള്ള സാധ്യത പുകവലിക്കുന്നവരില്‍ കൂടുതലാണ്

?പുകവലിക്കുന്നവരില്‍ രോഗം പടരാനുള്ള സാധ്യത കൂടുന്നതും രണ്ട് കാരണങ്ങള്‍ കൊണ്ടാണ്.

??നമുക്കറിയാം വൈറസുള്ള പ്രതലങ്ങളില്‍ സ്പര്‍ശിച്ച കൈകൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ തൊട്ടാല്‍ രോഗസാധ്യതയുണ്ടെന്നുള്ള കാര്യം. പുകവലിക്കുന്നയാളുടെ വിരലുകള്‍ ചുണ്ടുകളില്‍ സ്പര്‍ശിക്കുന്നത് സാധാരണമാണ്. ആ കയ്യില്‍ അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ രോഗബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

??രണ്ടാമത്, സിഗരറ്റ് ഷെയര്‍ ചെയ്യുന്നതിലൂടെയാണ്. സിഗരറ്റ് ഷെയര്‍ ചെയ്ത് വലിക്കുമ്പോള്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ മറ്റൊരാളിലേക്ക് പകരാന്‍ വലിയ സാധ്യതയുണ്ട്. പുകവലിക്കാനുപയോഗിക്കുന്ന പൈപ്പുകള്‍ ഷെയര്‍ ചെയ്യുന്നതും ഇതുപോലെ തന്നെ.

?പുകവലി നമ്മുടെ ശ്വാസകോശത്തിനും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും എല്ലാം ദോഷകരമാണെന്ന കാര്യം നമുക്കറിയാം. സ്ഥിരമായി പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിന്റെ കപ്പാസിറ്റി മറ്റുള്ളവരില്‍ നിന്ന് വളരെ കുറവായിരിക്കും. അവര്‍ക്ക് COPD പോലുള്ള രോഗങ്ങള്‍ വന്നിട്ടുണ്ടാവാം. ശ്വാസകോശാര്‍ബുദം ഉണ്ടാവാം. ഹൃദയസംബന്ധമായതോ രക്തക്കുഴലുമായി ബന്ധപ്പെട്ടതോ ആയ രോഗങ്ങള്‍ നേരത്തേ തന്നെ ഉണ്ടായിരിക്കാം.

??കൊവിഡ് രോഗാണുവും ശ്വാസകോശത്തെയും ഹൃദയത്തെയും നേരിട്ട് ബാധിക്കുന്ന വൈറസാണ്. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ രോഗം വന്നുകഴിഞ്ഞാല്‍ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം വളരെ വേഗം മന്ദീഭവിക്കാന്‍ സാധ്യതയുണ്ട്. ഇത് കൊവിഡ് രോഗം ഗുരുതരമാകാനും നേരത്തേയുള്ള പ്രശ്‌നങ്ങള്‍ അതിവേഗം മൂര്‍ച്ഛിക്കാനും ഇടയാക്കും. അങ്ങനെയുള്ളപ്പോള്‍ രോഗിയുടെ അവസ്ഥ പെട്ടന്ന് സങ്കീര്‍ണമാകുകയും വെന്റിലേറ്റര്‍ സഹായമൊക്കെ വേണ്ടി വരികയും മരണസാധ്യത വര്‍ദ്ധിക്കുകയും ചെയ്യും.

??അതുകൊണ്ട് തന്നെ സ്ഥിരമായി പുകവലിക്കുന്നവര്‍ കൊവിഡ് രോഗം തങ്ങള്‍ക്ക് കിട്ടാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണം.

??ഏറ്റവും നല്ല പ്രതിരോധമെന്ന് പറയുന്നത്, സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയുമൊക്കെയാണ്.

??രോഗസാധ്യതയുള്ള ആളുകളോട് ഒരു കാരണവശാലും ഇടപഴകാന്‍ പാടില്ല.

??പിന്നെ, ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ അതു മുടങ്ങാതെ കൃത്യമായി കഴിച്ചു കൊണ്ടിരിക്കണം.

??മാത്രമല്ലാ, പുകവലി നിര്‍ത്തുന്നതിനും ഏറ്റവും നല്ല സമയവും സാഹചര്യവും ഇതാണ്. ഒരു സുവര്‍ണാവസരം എന്ന് വേണമെങ്കില്‍ പറയാം. അത് പരമാവധി പ്രയോജനപ്പെടുത്തുക. സൗഹൃദ സംഘങ്ങളില്‍ പുകവലിശീലമുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഈ സമയം നമുക്ക് ഉപയോഗപ്പെടുത്താം.

എഴുതിയത് – ഡോ. മനോജ് വെള്ളനാട്
Info clinic

#smoking_corona
#covid19
#infoclinic

Exit mobile version