കൊവിഡ് കാലത്ത് ഏപ്രില്‍ ഫൂള്‍ സന്ദേശങ്ങള്‍ വേണ്ട! വ്യാജപോസ്റ്റുകള്‍ ഉണ്ടാക്കുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്

കൊച്ചി: കൊവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ വ്യാജപോസ്റ്റുകള്‍ ഉണ്ടാക്കുകയും അത് ഷെയര്‍ ചെയ്യുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൊവിഡ് കണ്ട്രോള്‍ റൂമിനെ അറിയിക്കേണ്ടതാണെന്നും പോലീസ് അറിയിച്ചു.

ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കണ്‍ട്രോള്‍ റൂം നമ്പര്‍ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണെന്നും പോലീസ് അറിയിച്ചു.

Exit mobile version