മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു; പരിശോധന ഫലം വന്നശഷം സംസ്‌കാരം

മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മലപ്പുറം എടക്കരയില്‍ മുത്തേടം നാരങ്ങാപൊട്ടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് ആണ് മരിച്ചത്.മലപ്പുറത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. മുംബൈയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു.

അവിടെ വച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് 15 ദിവസം മുന്‍പാണ് ചികിത്സക്കായി നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടിയ ഗീവര്‍ഗീസ് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ആളെന്ന നിലയില്‍ നിരീക്ഷണത്തിലായിരുന്നു. ദുരൂഹത നില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധനാ ഫലം വന്ന ശേഷമെ ശവസംസ്‌കാരം നടത്തൂവെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version