സംസ്ഥാനത്ത് ഒരു ജീവന്‍ കൂടി എടുത്ത് മദ്യാസക്തി; തൃശ്ശൂരില്‍ നിര്‍മ്മാണ തൊഴിലാളി ജീവനൊടുക്കി

തൃശ്ശൂര്‍: സംസ്ഥാനത്ത് ഒരു ജീവന്‍ കൂടി എടുത്ത് മദ്യാസക്തി. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശ്ശൂരിലാണ് ഒരാള്‍ കൂടി ജീവനൊടുക്കിയിരിക്കുന്നത്. നിര്‍മ്മാണ തൊഴിലാളിയായ തൃശ്ശൂര്‍ വെങ്ങിണിശേരി സ്വദേശി ഷൈബു(47) ആണ് ആത്മഹത്യ ചെയ്തത്.

ആറാട്ടുകടവ് ബണ്ട് ചാലില്‍ ഇദ്ദേഹത്തെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യാസക്തി മൂലം തൃശ്ശൂരില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് സംസ്ഥാനത്ത് മദ്യം ലഭിക്കാതെയായത്.

മദ്യം കിട്ടാതിരുന്ന ഷൈബു രണ്ടു ദിവസമായി മാനസിക സമ്മര്‍ദം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോയ ഷൈബു പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഷൈബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version