പരസ്പരം നിഴലായി ഏറെ ദൂരം തുടരുക; കണ്ണും മനസും നിറയ്ക്കും ഷിഹാബിന്റെയും ഷഹാനയുടെയും ടിക്ക് ടോക്ക് !

ജീവിതത്തോട് പ്രണയമുണ്ടെങ്കില്‍ പിന്നെ കുറവുകളും പോരായ്മകളും മറ്റുള്ളവരുടെ കണ്ണുകളില്‍ മാത്രമാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട് ഷിഹാബ്.

കണ്ണും മനസ്സും നിറയ്ക്കും ഷിഹാബിന്റെയും ഷഹാനയുടെയും ടിക്ക് ടോക്ക് വീഡിയോ കാണുന്നവരുടെ. ജീവിതത്തോട് പ്രണയമുണ്ടെങ്കില്‍ പിന്നെ കുറവുകളും പോരായ്മകളും മറ്റുള്ളവരുടെ കണ്ണുകളില്‍ മാത്രമാണെന്ന് പല തവണ തെളിയിച്ചിട്ടുണ്ട് ഷിഹാബ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഷിഹാബിന്റെ ടിക്ടോക് വീഡിയോ.

ജന്മനാ കൈകാലുകളില്ലാത്ത യുവാവ് ആത്മവിശ്വാസം കൊണ്ട് ലോകം കീഴടക്കുമ്പോള്‍ നിറഞ്ഞ മനസോടെ മലയാളി സ്വീകരിച്ച് പറഞ്ഞു അയാളാണ് ‘യഥാര്‍ഥ നായകന്‍’ എന്ന്.

ഷിഹാബിന്റെ മനസിലേക്കും ജീവിതത്തിലേക്കും ഷഹാന ഫാത്തിമ എന്ന പെണ്‍കുട്ടി കൂടി എത്തിയതോടെ ആ ജീവിതത്തിന്റെ നിറം പത്തിരട്ടിയായി വര്‍ധിച്ചു. പ്രണയത്തിന് എന്ത് പരിമിധിയെന്ന് ജീവിതം കൊണ്ട് തെളിയിച്ച ഇരുവരും പ്രണയഗാനങ്ങള്‍ കോര്‍ത്തിണക്കി പങ്കുവച്ച ടിക് ടോക് വീഡിയോ അതെ ഇഷ്ടത്തോടെ മലയാളി നെഞ്ചിലേറ്റുകയാണ്.

Exit mobile version