2020ല്‍ വലിയൊരു മഹാമാരി വരുമെന്ന് തനിക്ക് മൂന്ന് വര്‍ഷം മുന്‍പ് അറിയാമായിരുന്നുവെന്ന് അമൃതാനന്ദമയി; കൊവിഡിനെ തുരത്താന്‍ എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അമൃതാനന്ദമയി

കൊച്ചി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ജാഗ്രതയോടെ നീങ്ങണമെന്ന് മാതാ അമൃതാനന്ദമയി. സ്വയം പ്രതിരോധിക്കുന്നതിനൊപ്പം സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഏവരും തയ്യാറാകണമെന്നും അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഗവണ്‍മെന്റ് അതീവ ജാഗ്രത എടുത്തിട്ടുണ്ടെന്നും അതിനാലാണ് നമുക്ക് ഇത്രയെങ്കിലും അതിജീവിക്കാന്‍ സാധിച്ചതെന്നും അമൃതാനന്ദമയി പറഞ്ഞു.ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ ബഹുമാനിക്കുന്നുവെന്നും അമൃതാനന്ദമയി പറഞ്ഞു.

രണ്ടായിരത്തില്‍ ഇരുപതില്‍ വലിയൊരു മഹാമാരി വരുമെന്ന് തനിക്ക് മൂന്ന് വര്‍ഷം മുന്‍പ് അറിയാമായിരുന്നുവെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുന്നേ ഒരു ധ്യാനം ഉണ്ടാക്കിയിരുന്നെന്നും അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.

Exit mobile version