ജനത കര്‍ഫ്യൂവിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് മദ്യം; ശനിയാഴ്ച വിറ്റത് 76.6 കോടിയുടെ മദ്യം

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് മലയാളികള്‍ കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് മദ്യം. ജനതാ കര്‍ഫ്യൂവിനു തലേദിവസമായ ശനിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യമാണ്. വെയര്‍ഹൗസുകളിലൂടെ 12.68 കോടിയുടെ മദ്യവും വിറ്റു.

സംസ്ഥാനത്തെ 265 മദ്യവില്‍പനശാലകളിലായിട്ടാണ് 76.6 കോടി രൂപയുടെ മദ്യം വില്‍പ്പന നടന്നത്. അതെസമയം കണ്‍സ്യൂമര്‍ഫെഡിന്റെ 36 മദ്യവില്‍പനശാലകളുടെ കണക്ക് ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത് ശരാശരി 26 കോടിയുടെ മദ്യമാണ് വില്‍ക്കുന്നത്.

Exit mobile version