പ്രതിഷേധം ശക്തമാക്കി സംഘങ്ങള്‍; കാണിക്ക വഞ്ചിയില്‍ ‘പ്രതിഷേധ നോട്ടുകള്‍’

കാണിക്കവഞ്ചിയില്‍ പണത്തിനു പകരം ഇത്തരം നോട്ട് ഇട്ടാല്‍ മതിയെന്നാണു തീര്‍ത്ഥാടകരെ ഇവര്‍ അറിയിക്കുന്നത്.

പമ്പ: ശബരിമലയിലെ കാണിക്കവഞ്ചിയില്‍ പ്രതിഷേധ നോട്ടുകള്‍ നിറയുന്നു. സന്നിധാനത്തെ കാണിക്ക വഞ്ചിയില്‍ വീഴുന്ന പണത്തിനിടയില്‍ പ്രതിഷേധ നോട്ടുകളും. നീലനിറത്തിലുള്ള 50 രൂപയുടെ പ്ലാസ്റ്റിക് രൂപത്തില്‍ അയ്യപ്പന്റെ ചിത്രം ചേര്‍ത്തു സ്വാമിയേ ശരണം അയ്യപ്പ എന്നെഴുതിയ നോട്ടുകളാണു കാണിക്കവഞ്ചിയില്‍ ഇടുന്നത്.
പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് പിന്നില്‍ സാമ്പത്തിക ഉപരോധമാണെന്ന വാദവും ഉയരുന്നുണ്ട്.

ശബരിമലയിലെ യുവതീപ്രവേശത്തില്‍ എതിര്‍പ്പുള്ള സംഘമാണ് ഇത്തരം നോട്ടുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കു വിതരണം ചെയ്യുന്നതെന്നാണു പോലീസിനു ലഭിക്കുന്ന വിവരം. കാണിക്കവഞ്ചിയില്‍ പണത്തിനു പകരം ഇത്തരം നോട്ട് ഇട്ടാല്‍ മതിയെന്നാണു തീര്‍ത്ഥാടകരെ ഇവര്‍ അറിയിക്കുന്നത്.

അതേസമയം, ശബരിമലയില്‍ സുരക്ഷയുടെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ 30 വരെ നീട്ടിയിരിക്കുകയാണ്. അടുത്ത മാസമാദ്യത്തോടെ പുതിയ പോലീസ് സംഘം ചുമതലയേല്‍ക്കും.

Exit mobile version