ആശ്വാസം; എറണാകുളത്ത് 67 പേര്‍ക്ക് കൊവിഡ് ഇല്ല; പരിശോധന ഫലം നെഗറ്റീവ്

കൊച്ചി: കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെ സംസ്ഥാനത്തിന് ആശ്വാസ വാര്‍ത്ത. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന 67 പേര്‍ക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇവരുടെ പരിശോധന ഫലത്തിലാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. ഇനി ജില്ലയില്‍ ഐസോലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത് 16 പേരാണ്. ഇവരില്‍ ഏഴുപേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്.

അതിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 94 ആയി ഉയര്‍ന്നു. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്നലെ മാത്രം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി. കോഴിക്കോട് ജില്ലയില്‍ മാത്രം നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അതെസമയം കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നടപടികള്‍ കര്‍ശനമാക്കി. സംസ്ഥാനത്ത് ആറ് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് ഇന്നത്തേക്ക് നിര്‍ത്തി. 31 വരെ നിര്‍ത്തുന്നതില്‍ പിന്നീട് തീരുമാനമെന്ന് കലക്ടര്‍ അറിയിച്ചു.

Exit mobile version