24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണം; കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം കാണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊവിഡ്19 സാമൂഹ്യവ്യാപനത്തിന്റെ തലത്തിലേക്ക് വളരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ അടച്ചിടണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊവിഡ് മുന്‍കരുതലിന്റെ കാര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അമാന്തം കാണിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാവും. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് കാര്യങ്ങള്‍ അതീവഗുരുതരമായിട്ടും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും 24 മണിക്കൂറിനുള്ളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് പ്രഖ്യാപിച്ച നിരോധനാജ്ഞക്കിടെ ബിവറേജ് ഔട്ട്‌ലറ്റുകളില്‍ കനത്ത ക്യൂ. വടകര ബിവറേജ് ഔട്ട്‌ലേറ്റിനു മുന്നില്‍ കനത്ത ക്യൂ രൂപപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

Exit mobile version