‘നിങ്ങള്‍ കണ്ടില്ലേ, ഞാന്‍ ഇപ്പോഴും ഇവിടില്ലേ, പിന്നെ ആരാണ് എന്നെ മാറ്റിയത്?’ ഏല്‍പ്പിച്ച ജോലിയാണ് ഞാന്‍ ചെയ്തത് അതില്‍ വീഴ്ച വരുത്തിയിട്ടില്ല; യതീഷ് ചന്ദ്ര

ഡ്യൂട്ടിയില്‍ നിന്നു മാറ്റി, ഡല്‍ഹിയിലേക്കു വിളിപ്പിച്ചു, ഹൈക്കോടതി ജഡ്ജിയോടു മാപ്പു പറഞ്ഞു തുടങ്ങി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ യതീഷ് ചന്ദ്ര വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

നിലയ്ക്കല്‍; സമൂഹ മാധ്യമങ്ങളില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരായ അച്ചടക്ക നടപടികളുടെ ചൂടന്‍ വാര്‍ത്തകളാണ് നിറഞ്ഞു നില്‍ക്കുന്നത്. ഡ്യൂട്ടിയില്‍ നിന്നു മാറ്റി, ഡല്‍ഹിയിലേക്കു വിളിപ്പിച്ചു, ഹൈക്കോടതി ജഡ്ജിയോടു മാപ്പു പറഞ്ഞു തുടങ്ങി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ യതീഷ് ചന്ദ്ര വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

ഈ വാര്‍ത്തകളെക്കുറിച്ചു ചോദിച്ചപ്പോള്‍ കന്നഡ കലര്‍ന്ന മലയാളത്തില്‍ യതീഷ് ചന്ദ്ര മറുചോദ്യം ചോദിച്ചു: ‘നിങ്ങള്‍ കണ്ടില്ലേ, നാന്‍ ഇപ്പോഴും ഇവിടില്ലേ, പിന്നെ ആരാണ് എന്നെ മാറ്റിയത്?’. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി നടന്ന വാഗ്വാദത്തിനു ശേഷം ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരികയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറായ ഈ ഐപിഎസ്സുകാരനെതിരെ.

ഡല്‍ഹിയിലേക്കു വിളിപ്പിച്ചെന്നു കേട്ടല്ലോ എന്ന ചോദ്യത്തിന് യതീഷ് ചന്ദ്രയുടെ മറുപടി ഇങ്ങനെയായിരുന്നു.’ ഇല്ല. ശരിയല്ല, എന്നെയാരും വിളിച്ചിട്ടില്ല. പരാതി ഉയര്‍ന്നാല്‍ മറുപടി എനിക്കുണ്ട്. ഏല്‍പ്പിച്ച ജോലിയാണ് ചെയ്തത്. അതില്‍ വീഴ്ച വരുത്തിയാലല്ലേ നടപടി. വീഴ്ച വരുത്തിയിട്ടില്ല. എല്ലാം ക്രമപ്പെടുത്തിയിട്ടാണ് മടങ്ങുന്നത്. ഈ മാസം 30 നു ഡ്യൂട്ടി കഴിയും. അടുത്ത ഉദ്യോഗസ്ഥര്‍ ചുമതല ഏറ്റെടുക്കും. അതുവരെ നിലയ്ക്കലില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version