വിയ്യൂര്‍ ജയിലില്‍ ‘മിന്നല്‍’ പരിശോധന! ജയിലില്‍ ഫോണ്‍ ഉപയോഗിച്ച് വീണ്ടും ടിപി കേസ് പ്രതി ഷാഫി; കൈയ്യോടെ പിടികൂടി യതീഷ് ചന്ദ്ര

കണ്ണൂരിലെ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോണ്‍, സിം കാര്‍ഡുകള്‍, ബാറ്ററികള്‍, റേഡിയോ തുടങ്ങിയവയാണ് പിടികൂടിയത്.

തൃശ്ശൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പോലീസിന്റെ
മിന്നല്‍ പരിശോധന. കണ്ണൂര്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും വിയ്യൂരില്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുമാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാലോടെയായിരുന്നു പരിശോധന.

കണ്ണൂരിലെ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ്, പുകയില, പണം, ചിരവ, ഇരുമ്പുവടി, ഫോണ്‍, സിം കാര്‍ഡുകള്‍, ബാറ്ററികള്‍, റേഡിയോ തുടങ്ങിയവയാണ് പിടികൂടിയത്.

അതേസമയം, തൃശ്ശൂര്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ ടിപി വധക്കേസ് പ്രതി ഷാഫിയില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. പുലര്‍ച്ചെ നാടകീയമായി നടത്തിയ റെയ്ഡില്‍ ഷാഫിയില്‍ നിന്ന് പിടിച്ചത് രണ്ട് സ്മാര്‍ട്ട് ഫോണുകളാണ്. തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലില്‍ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.

വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര അതി നാടകീയമായി പുലര്‍ച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില്‍ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതില്‍ രണ്ടെണ്ണം ഷാഫിയുടേതാണെന്ന് കണ്ടെത്തി. രണ്ടും സ്മാര്‍ട്ട് ഫോണുകളുമാണ്.

Exit mobile version