കൊവിഡ്: കാസര്‍കോട് സ്വകാര്യബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തി വെയ്ക്കും

കാഞ്ഞങ്ങാട്: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തി വെയ്ക്കും. ബസ് ഉടമകളുടെ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ജില്ലയില് ഏര്‌പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

കാസര്‍കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയതോടെ ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. കടകള്‍ തുറക്കുന്നതിന് വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയാണ്. പെരുന്നാള്‍, ഉത്സവങ്ങള്‍, തുടങ്ങി ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്.

Exit mobile version