ആശ്വാസം; കോഴിക്കോട് എല്ലാ പരിശോധന ഫലവും നെഗറ്റീവ്

കോഴിക്കോട്: കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് കോഴിക്കോട് നിന്ന് പരിശോധയ്ക്ക് അയച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. പരിശോധനയ്ക്ക് അയച്ച 137 എണ്ണമാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. നെഗറ്റീവ് ആണെങ്കിലും ഏറെ ജാഗ്രത തുടരണമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയില്‍ നിലവില്‍ 5798 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്-19 നുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള കാര്യങ്ങള്‍ അറിയാനായി മാത്രം പ്രത്യേകം മൊബൈല്‍ ആപ്പ് കൊവിഡ്-19 എന്ന പേരില്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടാതെ 1077 ടോള്‍ഫ്രീ നമ്പറിലൂടെയും വിവരമറിയാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്നലെ പന്ത്രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 40 ആയി ഉയര്‍ന്നു. കൊച്ചിയില്‍ അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Exit mobile version