കൊവിഡ് 19; പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം

കാസര്‍കോട്: കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് കളക്ടര്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ മൂന്ന് പേരെക്കൂടി ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും പൂനെയില്‍ നിന്നും വന്നവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുനത്. ഇതോടെ ജില്ലയില്‍ പത്തൊമ്പത് പേരാണ് ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്.

അതേസമയം കാസര്‍കോട് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചയാള്‍ വിവരങ്ങള്‍ കൈമാറാത്തത് അധികൃതരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എത്ര ചോദിച്ചിട്ടും ഇയാള്‍ എവിടെയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന വിവരം തരുന്നില്ലെന്നാണ്് കാസര്‍കോട് കളക്ടര്‍ പറയുന്നത്. ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version