കൊവിഡ്: എല്ലാ മതചടങ്ങുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ച് കോഴിക്കോട് രൂപത

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും മതപരമായ ചടങ്ങുകളെല്ലാം നിര്‍ത്തിവെക്കും. ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച മുതല്‍ മാര്‍ച്ച് 31 വരെയാണ് ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നത്. ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടു.

ഞായറാഴ്ചത്തെ ദിവ്യബലിയും ഉണ്ടാവില്ല. അതേസമയം കൂട്ടം കൂടാതെ ഓരോരുത്തരായി പള്ളിയില്‍ വന്ന് പ്രാര്‍ഥിക്കാമെന്നും രൂപതയിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ എല്ലാവരുടേയും സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നല്‍കിയിട്ടുള്ള ഈ ആഹ്വാനം എല്ലാവരും പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച സംസ്ഥാനത്തെ പ്രൈവറ്റ് ബസുകള്‍ ഓടില്ലെന്ന് പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. കോട്ടയം ജില്ലയിലെ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പ് ഉടമകളും അറിയിച്ചിരുന്നു.

Exit mobile version