കൊവിഡ്; കേരളത്തില്‍ കൂടി കടന്നു പോകുന്ന 14 ട്രെയിനുകള്‍ കൂടി റദ്ദാക്കി

തിരുവനന്തപുരം:കൊവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടി കടന്നു പോകുന്ന കൂടുതല്‍ ട്രെയിനുകള്‍ കൂടി റദ്ദാക്കി. സംസ്ഥാനത്ത് കൂടി കടന്നുപോകുന്ന 14 ട്രെയിനുകളാണ് ഇന്ന് റാദ്ദാക്കിയത്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആണ് ഇന്ന് റദ്ദാക്കിയതില്‍ കൂടുതലും.

കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള മുന്‍ കരുതല്‍ നടപടികളുടേയും ഭാഗമായാണ് ട്രെയിന്‍ റദ്ദാക്കിയത്. ഇന്നലെ 18 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.

അതിനിടെ രാജ്യത്ത് ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ചികിത്സയിലിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. പുതുതായി പന്ത്രണ്ട് പേരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 206 ആയി ഉയര്‍ന്നു. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

1. Train No.10215 Madgaon – Ernakulam Jn. Weekly Express on 22 & 29 March, 2020 is fully cancelled.
2. Train No.10216 Ernakulam Jn. – Madgaon Weekly Express on 23 & 30 March, 2020 is fully cancelled.
3. Train No.06005 Tambaram – Nagercoil special train on 08 & 15 April, 2020 is fully cancelled.
4. Train No.06006 Nagercoil – Tambaram special train on 09 & 16 April, 2020 is fully cancelled.
5. Train No.06015 Ernakulam Jn. – Velankanni special train on 04, 11 & 18 April, 2020 is fully cancelled.
6. Train No.06016 Velankanni – Ernakulam Jn. special train on 05, 12 & 19 April, 2020 is fully cancelled.
7. Train No.06045 Ernakulam Jn. – Rameswaram special train on 09 & 16 April, 2020 is fully cancelled.
8. Train No.06046 Rameswaram – Ernakulam Jn. special train on 10 & 17 April, 2020 is fully cancelled.
9. Train No.06048 Thiruvananthapuram Central – Chennai Central special train on 08 & 15 April, 2020 is fully cancelled.
10. Train No.82633 Chennai Central – Thiruvananthapuram Central Suvidha special train on 09.04.2020 is fully cancelled.
11. Train No.06047 Chennai Central – Thiruvananthapuram Central special train on 16.04.2020 is fully cancelled.
12. Train No.06064 Nagercoil – Tambaram special train on 05 & 19 April, 2020 is fully cancelled.
13. Train No.82624 Nagercoil – Tambaram Suvidha special train on 12.04.2020 is fully cancelled.
14. Train No.06063 Tambaram – Nagercoil special train on 06, 13 & 20 April, 2020 is fully cancelled.

Exit mobile version