‘മോഹവില’ നല്‍കി കുതിരക്കച്ചവടത്തിലൂടെ പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കുന്നു; പത്താം ക്ലാസ്സ് പരീക്ഷയിലെ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി എംഎം മണി

തൃശ്ശൂര്‍;സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിലെ ബിജെപിയുടെ അഞ്ച് സവിശേഷത എഴുതുകയെന്ന വിവാദ ചോദ്യത്തിന് ഉത്തരമെഴുതി മന്ത്രി എംഎം മണിയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിബിഎസ്ഇ പരീക്ഷയിലെ ചോദ്യത്തിന് ഉത്തരം എഴുതി മന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

1, ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു.2. കണക്കില്ലാത്ത വിധം മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.3. ‘മോഹവില’ നല്‍കി കുതിരക്കച്ചവടത്തിലൂടെ പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കുന്നു- തുടങ്ങി എട്ട്് സവിശേഷതകളാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സിബിഎസ്ഇ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിന്റെ ചോദ്യ പേപ്പറിലെ ചോദ്യമാണ് വിവാദത്തിലായത്. ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന ചോദ്യമാണ് വിവാദത്തിലായത്. ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. അഞ്ച് മാര്‍ക്കിനുള്ള 31-ാം നമ്പര്‍ ചോദ്യമാണ് ബിജെപിയെക്കുറിച്ച് ചോദിച്ചത്. നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട ഗണത്തിലാണ് ചോദ്യം ഉള്‍പ്പെടുത്തിയത്. ചോദ്യത്തിന് മറ്റ് ഒപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. സംഭവം വിവാദമായതിന് പിന്നാലെ ചോദ്യത്തിന് ഉത്തരം എഴുതി വിടി ബല്‍റാം എംഎല്‍എ രംഗത്ത് വന്നിരുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

#സിബിഎസ്ഇ_പരീക്ഷ_2020
#ക്ലാസ്_10
#ചോദ്യം_നമ്പര്‍_31

#ബിജെപിയുടെ
5 #സവിശേഷതകള്‍ #വിവരിക്കുക (മാര്‍ക്ക് 5)

#ഉത്തരം
1. ഹിന്ദുവര്‍ഗ്ഗീയ ഫാസിസത്തിന് നേതൃത്വം കൊടുക്കുന്നു.
2. കണക്കില്ലാത്ത വിധം മുസ്ലീം ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.
3. ‘മോഹവില’ നല്‍കി കുതിരക്കച്ചവടത്തിലൂടെ പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കുന്നു.
4. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തിട്ടുണ്ട്.
5. പൊതുമേഖല വ്യവസായം തകര്‍ത്ത് തുച്ഛമായ വിലയ്ക്ക് ഇഷ്ടക്കാര്‍ക്ക് കൈമാറുന്നു.
6. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ച് ലോക ജനതക്കു മുന്നില്‍ ഇന്ത്യക്ക് കുപ്രസിദ്ധി നേടിത്തരുന്നു.
7. എല്ലാവിധ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുന്ന ‘ചാണക- ഗോമൂത്രം’ എന്ന ഒറ്റമൂലി വികസിപ്പിച്ചെടുത്തു.
8. ഇന്ത്യയില്‍ ഇന്ധന വില വര്‍ദ്ധിപ്പിച്ച ശേഷം, വില വര്‍ദ്ധിച്ചിട്ടില്ലെന്നു മാത്രമല്ല കുറയുകയാണ് ചെയ്തതെന്ന തോന്നല്‍ വരും വിധം ജനങ്ങള്‍ക്കാശ്വാസം നല്‍കന്ന പുതിയ ‘എണ്ണവില സിദ്ധാന്തം’ അവതരിപ്പിച്ചു.

#സിദ്ധാന്തം: പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അപ്പോ അതില് ചെറിയ എന്തെങ്കിലും എമൗണ്ട് കൂടിയിട്ടുണ്ടാവും. അത്രയേയുള്ളൂ. അത് ടോട്ടലായിട്ട് വര്‍ദ്ധനവുണ്ടാകുന്നില്ലല്ലോ. വില കുറയുകയാണ് ചെയ്തത്.

NB: ഇതുപോലുള്ള ഗുണങ്ങള്‍ ഏറെ വര്‍ണ്ണിക്കാനുണ്ട്. സമയക്കുറവ് കാരണം ഇത്രയേ എഴുതുന്നുള്ളൂ. (കൂടുതല്‍ മാര്‍ക്ക് പ്രതീക്ഷിക്കുന്നു.)

Exit mobile version