കളിക്കുന്നതിനിടെ കട്ടിലില്‍ നിന്നും വീണു; രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

പുല്‍പ്പള്ളി: കളിക്കുന്നതിനിടെ കട്ടിലില്‍ നിന്നും വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. കാപ്പിസെറ്റ് ചേര്‍പ്പുകല്ലിങ്ങല്‍ ഗിരീഷിന്റെയും ഗ്രീഷ്മയുടെയും മകന്‍ വൈഷ്ണവ് ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കട്ടിലില്‍ ഇരുന്ന് കളിക്കുകയായിരുന്ന കുട്ടി നിലത്തേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് മാതാപിതാക്കള്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു.

തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ബത്തേരിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴക്കും മരണം സംഭവിച്ചിരുന്നു. സഹോദരി: വൈഗ.

Exit mobile version